നാര്‍കോട്ടിക് ജിഹാദ് വിവാദം ; വിവിധ മത നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും

23

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ ക്രൈസ്തവ, ഹിന്ദു, മുസ്ലിം മത നേതാക്കളുടെ അധ്യക്ഷതയില്‍ ഇന്ന് . വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്.

വിവിധ സമുദായങ്ങളിലെ അധ്യക്ഷന്മാരാണ് യോഗത്തില്‍ പങ്കെടുക്കുക . കര്‍ദിനാള്‍ ക്ലീമിസ് ബാവയുടെ അധ്യക്ഷ തയില്‍ ചേരുന്ന യോഗത്തില്‍ പാണക്കാട് മുനവറലി ശിബാഹ് തങ്ങള്‍, പാളയം ഇമാം ബി.പി സുഹൈബ് മൗല വി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

NO COMMENTS