ഖാദി കലണ്ടറിലും ഡയറിയിലും മോഡിയുടെ ചിത്രം ഉപയോഗിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അനുമതിയില്ലാതെയാണെന്ന് റിപ്പോര്‍ട്ട്

201

ന്യൂഡല്‍ഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍റെ കലണ്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ചത് അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്. കലണ്ടറിലും ഡയറിയിലും മോഡിയുടെ ചിത്രം ഉപയോഗിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ (പി.എം.ഒ) അനുമതിയില്ലാതെയാണെന്ന് ദ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധിയുടെ ചിത്രം മാറ്റി സ്വന്തം ചിത്രം അച്ചടിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രധാനമന്ത്രി അതൃപ്തനാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഖാദിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായും വാര്‍ത്തകളുണ്ട്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍റെ 2017ലെ കലണ്ടറിലാണ് ഗാന്ധിജിയുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ചത്.
സംഭവം വന്‍ വിവാദമായിരുന്നു. നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഒന്നടങ്കം മോഡിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.

NO COMMENTS

LEAVE A REPLY