നന്തൻകോട് കൂട്ടകൊലപാതകം : കേഡല്‍ ആസൂത്രീതമായി തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ്

301

തിരുവനന്തപുരം: നന്തൻകോട് കൂട്ടകൊലപാതകേസിലെ പ്രതി കേഡല്‍ ആസൂത്രീതമായി തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ്. കൊലപാതകങ്ങള്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ശരീരത്തിൽ നിന്നും ആത്മാവിന് വേർപിരിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന ശൈലി 15 വർഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു കേഡലിന്‍റെ ആദ്യ മൊഴി, എന്നാല്‍ കൊലപാതകം മറയ്ക്കാനുള്ള പുകമറയാണ് ഇതെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. കേഡലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ​കേഡലിന്‍റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. ആഭിചാര കർമ്മങ്ങളെ തെറ്റായി വ്യാഖാനിച്ച കേഡൽ കൊലപാതകത്തിൽ ഉൻമാദം കണ്ടെത്തിയെന്നാണ് മനശാസ്ത്രജ്ഞനെ സാന്നിധ്യത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായത്. ആത്മാക്കള്‍ക്കാണ് കൊലപാതകം ചെയ്തതെന്നും ഒന്നും ഓർമ്മയില്ലെന്നുള്ള കേഡലിന്‍റെ മൊഴിയെ തുടർന്നാണ് മാനരോഗവിദ്ധന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യതത്.

കേഡൽ സ്ഥിരമായ വായിക്കുന്ന വെബ് സൈറ്റുകളും ബുക്കളുമെല്ലാം ചോദിച്ചറിഞ്ഞാണ് ഡോക്ടർ പരിശോധിച്ചത്. ആഭിചാര ക്രിയകളെയും ദുർമന്ത്രങ്ങളെ കുറിച്ചുള്ള സൈറ്റുകളിൽ ആകര്‍ഷ്ഠനായിരിന്നു കേഡൽ. മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ജീവിതസാഹചര്യങ്ങളും ഇതിനു കാരണമായെന്നാണ് വിലയിരുത്തൽ. വീട്ടില്‍ നിന്നും വലിയ അവഗണനയാണ് നേരിട്ടത് എന്ന് കേഡല്‍ മൊഴി നല്‍കിയിട്ടുണ്ട്. കുടുംബത്തിലെ മിക്കവരും വിദ്യാഭ്യാസത്തിലും ഉന്നത ഉദ്യോഗങ്ങളിലുമാണ്. എന്നാല്‍ പ്ലസ് ടു മാത്രം പാസായ കേഡലിന് വിദേശ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. ഇതിന്‍റെ പേരില്‍ പിതാവില്‍ നിന്നും വലിയ അവഗണന കേഡല്‍ നേരിട്ടിരുന്നു. ഇതിന്‍റെ പേരില്‍ കേഡലിന് പിതാവിനോട് വലിയ പ്രതികാരം ഉണ്ടായിരുന്നു. ഇതിനാല്‍ പിതാവിനെ കൊലപ്പെടുത്താനാണ് ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്നു മാസമായി പദ്ധതി തയ്യാറാക്കി. കേസില്‍ നിന്ന് രക്ഷപ്പെടനാണ് കൊലപാതകത്തെ അഭിചാര കര്‍മ്മമായി മാറ്റുവാന്‍ പദ്ധതി തയ്യാറാക്കിയത്. മണിക്കൂറുകള്‍ ചോദ്യം ചെയ്യല്‍ നീണ്ടു. ഫൊറൻസിക് പരിശോധനക്കും ഇയാളെ വിധേയമാക്കി. കേഡലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീട്ടിൽകൊണ്ടുപോയി തെളിവു ശേഖരിക്കുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

NO COMMENTS

LEAVE A REPLY