നല്ലോണം – സന്ധ്യ പത്മം

320

നാലാമത്തെ സാരിയ്ക്ക്
മാച്ചിംഗ് ചെരുപ്പ് കിട്ടാഞ്ഞ്,
അയല്‍വക്കം അലമുറയിടുന്നു.
അകത്തൊരുത്തി
നനഞ്ഞ മടല് ഊതിയൂതി
ചുമച്ച് ചുമച്ച്
മനുഷ്യന്റെ സ്വൈരം
കെടുത്തുന്നു.
കറുത്ത റബ്ബ൪ബാന്റില്‍,
മുറുക്കിയൊരു
കെട്ടുമായി ഇറങ്ങി.
പഴയ പുസ്തകങ്ങളാണ്
എന്തു കിട്ടും;
ബാക്കിയ്ക്ക് കടം പറഞ്ഞ്
മകള്‍ക്ക് ഒരുടുപ്പ്,
നാളെ തിരുവോണമല്ലേ..

NO COMMENTS

LEAVE A REPLY