തിരുവനന്തപുരം : നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭ തീരുമാനം. ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് ഇന്നലെ വിരമിച്ച സാഹചര്യത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് നളിനി നെറ്റോ. സുബ്രതാ ബിശ്വാസായിരിക്കും പുതിയ ആഭ്യന്തര സെക്രട്ടറി