നജീബിന്റെ തിരോധാനം ; സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു

200

ന്യൂഡല്‍ഹി : കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനായുള്ള അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സി.ബി.ഐ പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ട് വര്‍ഷം കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ലെന്ന വിശദീകരണത്തോടെയാണ് കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ അനുമതി തേടിയത്. നവംബര് 29ന് കോടതി റിപ്പോര്‍ട്ട് പരിഗണിക്കും.

NO COMMENTS