ജെഎന്‍യുവിലെ കാണാതായ വിദ്യാർഥി നജീബിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ്

214

ദില്ലി: ദില്ലി ജെഎന്‍യുവിലെ കാണാതായ വിദ്യാർഥി നജീബിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ്. ശനിയാഴ്ച പുലർച്ചെ നാലിലാണ് ദില്ലി പോലീസ് നജീബിന്‍റെ ഉത്തർപ്രദേശിലെ ബദായൂനിലെ വീട് റെയ്ഡ് ചെയ്തത്. പോലീസ് സംഘം വീട്ടുകാരെ കയ്യേറ്റം ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. കാണാതായ നജിബിനെ തിരഞ്ഞാണ് പോലീസ് നജീബിന്‍റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ പരിശോധന നടത്തിയത്. നജീബിനെ വീട്ടിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് ആരോപിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടു. എന്നാൽ നജീബിന്‍റെ ഇമെയിൽ ആരോ തുറന്നതായും ഇതിനാലാണ് വീട് റെയ്ഡ് ചെയ്തതെന്നുമാണ് പോലീസിന്‍റെ വിശദീകരണം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവർഷം ഒക്ടോബർ 15നാണ് ജഐൻയുവിൽ ബയോ ടെക്നോളജി വിദ്യാർഥിയായ നജീബിനെ ക്യാന്പസിൽനിന്നു കാണാതായത്. ജഐൻയു ഹോസ്റ്റലിൽ എബിവിപി പ്രവർത്തകരുടെ മർദ്ദനമേറ്റതിന് പിന്നാലെ നജീബിനെ കാണാതാവുകയായിരുന്നു. മാസങ്ങളായിട്ടും നജീബിനെ സംബന്ധിച്ച് ഒരുവിവരവും ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

NO COMMENTS

LEAVE A REPLY