വിംബിള്‍ഡണ്‍ : റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍

232

ലണ്ടന്‍: സ്പെയിന്‍ സൂപ്പര്‍ താരം റാഫേല്‍ നദാല്‍ വിംബിള്‍ഡണിന്‍റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഓസ്ട്രേലിയന്‍ താരം ജോണ്‍ മില്‍മനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ പ്രയാണം തുടങ്ങിയത്. സ്കോര്‍: 6-1, 6-3, 6-2. കരിയറിലെ 850ാം വിജയമാണ് നദാല്‍ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ടെന്നീസ് ചരിത്രത്തിലെ ഏഴാമത്തെ മാത്രം താരമാണ് നദാല്‍.

NO COMMENTS