എന്‍ നാരായണമൂര്‍ത്തിയെ കെല്‍ട്രോണ്‍ ചെയര്‍മാനായി നിയമിച്ചു.

143

തിരുവനന്തപുരം :ഐഎസ്‌ആര്‍ഒയിലെ മുന്‍ ശാസ്ത്രഞ്ജനും മികച്ച സാങ്കേതിക വിദഗ്ധനുമായ എന്‍ നാരായണമൂര്‍ത്തിയെ കെല്‍ട്രോണിന്റെ ചെയര്‍മാനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ദീര്‍ഘകാലം പിഎസ്‌എല്‍വി യുടെ പ്രൊജക്‌ട് ഡയറക്ടറായിരുന്നു.നിലവില്‍ വിഎസ്‌എസ്‌സി ഡയറക്ടറുടെ കണ്‍സല്‍റ്റന്റാണ്.എയ്‌റോണിക്‌സ് സാങ്കേതിക രംഗത്തെ വിദഗ്ധനാണ്. പുതു തലമുറ റോക്കറ്റ് നിര്‍മാണ സാങ്കേതിക വിദ്യാരംഗത്തും വൈദഗ് ധ്യമുണ്ട്. 2011 മുതല്‍ 15 വരെ കെല്‍ടോണ്‍ ഡയറക്ടര്‍ ആയിരുന്നു.ഭാര്യ: മുത്തുലഷ്മി അമ്മാള്‍ (റിട്ട. അക്കാണ്ട് സ് ഓഫിസര്‍, എജി സ് ഓഫിസ് )മക്കള്‍: എന്‍ പ്രകാശ് ( യുഎസ്‌എ), എന്‍ ദിവ്യ (ഇന്റല്‍ ഇന്ത്യ )

NO COMMENTS