ഐ.എസ് ബന്ധം: പ്രതികളെ 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

246

കൊച്ചി: ഐ.എസ് ബന്ധത്തെ തുടര്‍ന്ന് കനകമലയില്‍ നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത 10 പ്രതികളെയും 12 ദിവസത്തേക്ക് കോടതി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.ഞായറാഴ്ച ഉച്ചയോടെ കണ്ണൂരിലെ കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് കോഴിക്കോട്ടെ രഹസ്യകേന്ദ്രത്തിലെത്തിച്ച്‌ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടു വന്നു. വൈകിട്ടാണ് ഇവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്.ഐഎസ് ഭീകരതയ്ക്ക് സഹായംനല്‍കി എന്നു സംശയിക്കുന്ന 10 പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍നിന്നും കോയമ്ബത്തൂരില്‍ നിന്നുമായി ഞായറാഴ്ച അറസ്റ്റുചെയ്തത്.