എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത സുബ്ഹാനി ഇസ്ലാമിക് സ്റ്റേറ്റിനായി യുദ്ധം ചെയ്ത ഭീകരന്‍

254

കൊച്ചി• തിരുനെല്‍വേലിയില്‍നിന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത സുബ്ഹാനി ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരനാണെന്ന് വ്യക്തമായി. ഇയാള്‍ ഇറാഖിലാണ് പരിശീലനം തേടിയത്. ഇറാഖിലും സിറിയയിലും അഞ്ചുമാസം താമസിച്ചെന്നും ഐഎസിനായി യുദ്ധം ചെയ്തെന്നും ഇയാള്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സുഹൃത്തിനു പരുക്കേറ്റതിനെത്തുടര്‍ന്നാണ് തിരികെ വന്നത്. ഐഎസിനായി യുദ്ധം ചെയ്യാന്‍ മൊസൂളിലേക്കാണ് സുബ്ഹാനിയെ നിയോഗിച്ചിരുന്നത്.
ഐഎസിനായി യുദ്ധം ചെയ്തതിന് ഇന്ത്യയില്‍ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സുബ്ഹി. ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നു. തമിഴ്നാട് സ്വദേശിയാണെങ്കിലും തൊടുപുഴയിലാണ് താമസം.

രാജ്യത്ത് ഭീകരാക്രമണത്തിനു തയാറെടുക്കുകയായിരുന്ന ഐഎസ് ബന്ധമുള്ള ആറു യുവാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിരുനെല്‍വേലിയില്‍നിന്ന് സുബ്ഹാനിയെ കസ്റ്റഡിയിലെടുത്തത്.
മാസങ്ങളായി നിരീക്ഷണത്തിലുള്ള സംഘത്തെ മൂന്നാം തീയതി കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് എന്‍ഐഎ പിടികൂടിയിരുന്നു. ഇങ്ങനെ പിടികൂടിയവരില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബ്ഹിയെ പിടികൂടിയത്. ആയുധങ്ങള്‍ ശേഖരിച്ചും മറ്റും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുന്നുവെന്ന വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. കേരള, ഡല്‍ഹി, തെലങ്കാന പൊലീസിന്റെ സഹകരണത്തോടെയായിരുന്നു നടപടികള്‍.ഐഎസിന്റെ കേരളഘടകമായി പ്രവര്‍ത്തിച്ചിരുന്ന അന്‍സാറുല്‍ ഖിലാഫയിലെ പ്രമുഖരാണ് ഇവരെന്നുള്ളതിന്റെ തെളിവുകള്‍ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രചാരണ വിഡിയോയും ഫെയ്സ്ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എന്‍ഐഎയ്ക്കു ലഭിച്ചു.

NO COMMENTS

LEAVE A REPLY