ആധാറുമായി ബന്ധിപ്പിക്കണം

41

കാസറഗോഡ് : ഹോസദുര്‍ഗ് താലൂക്കിലെ റേഷന്‍ കാര്‍ഡുടമകളുടെയും കാര്‍ഡിലുള്‍പ്പെട്ടവരുടെയും ആധാര്‍ നമ്പര്‍ ജൂലൈ 31 നകം കാര്‍ഡുമായി ബന്ധിപ്പിക്കണം. ലിങ്ക് ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. ആധാര്‍ ബന്ധിപ്പിക്കാത്ത വര്‍ക്ക് ജൂലൈ 31 ന് ശേഷം റേഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് താലൂക്ക് സെപ്ലൈ ഓഫീസര്‍ അിറയിച്ചു.

അനര്‍ഹമായി റേഷന്‍ കൈപ്പറ്റിയാല്‍ നടപടി

ഹോസ്ദുര്‍ഗ് താലൂക്കിലെ ബി പി എല്‍, എ എ വൈ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുഴുവന്‍ ആളുകളും കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങി നിയമനടപടികളില്‍ നിന്നും ഒഴിവാകണം.

സര്‍ക്കാര്‍,കേന്ദ്രസര്‍ക്കാര്‍,പൊതുമേഖല,സഹകരണം എന്നീ മേഖലകളില്‍ ജോലി ചെയ്തു വരുന്നവര്‍, കൂടാതെ റേഷന്‍ കാര്‍ഡ് ഉടമയ്‌ക്കോ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് മൊത്തമായോ സ്വന്തം വില്ലേജിലോ മറ്റ് വില്ലേജിലോ ഒരേക്കര്‍ സ്ഥലം, സ്വന്തമായി നാല് ചക്ര വാഹനമുള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍,25000 ല്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നിവരാണ് ബിപി എല്‍ കാര്‍ഡിന് അര്‍ഹതയില്ലാ ത്തവര്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ പരാതി അറിയിക്കാം.ഫോണ്‍ 0467 2204044, 9188527413, 9188527900

NO COMMENTS