മുസ്ലിം ലീഗ് പെരിങ്കടി ഹെല്പ് ഡെസ്ക്ക് – റംസാൻ കിറ്റ് വിതരണം നടത്തി

236

ഉപ്പള : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പെരിങ്കടിയിലെ 20 ആം വാർഡ് ഹെല്പ് ഡെസ്‌ക്കിന്റെ ആഭിമുഖ്യ ത്തിൽ റംസാൻ കിറ്റ് വിതരണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ റംസാൻ കിറ്റ് വിതരണ ത്തിന്റെ ഉദ്ഘാടനം‌ നിർവഹിച്ചു .

ഈ ജീവിതത്തിൽ നാം അനുഭവിക്കുന്നതും ആസ്വദിക്കുന്നതും എല്ലാം സർവ്വേശ്വരന്റെ സമ്മാനങ്ങളാണ് അവൻ നല്കിയ ദാനമാണ് ഓരോ മനുഷ്യന്റെയും ജീവിതം. ജീവിതത്തിലെ വിഭവങ്ങളും നിത്യവും സുഖശീതളമായ ഒരു ജീവിതം ഈ ലോകത്ത് സാധ്യമല്ല .ആഘോഷപൂർവമായ ജീവിതാനുഭവങ്ങളിൽ ചിലപ്പോൾ അവസരങ്ങൾ ഉണ്ടാവാം സങ്കീർണ്ണമായ ജീവിത അവസരങ്ങളിൽ നിസ്സഹായമായി ഈശ്വരനിലേക്ക് മാത്രമേ അവർക്ക് കൈകൾ നീട്ടാനാകൂ. ആശ്രിതക്ക് അഭയമാകാൻ നിയോഗിക്കപ്പെടുകയാണ് മറ്റു കൈകളിലൂടെ.

മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസി. സലീം, വൈസ് പ്രസി, അബ്ദുള്ള മാളിക. വാർഡ് പ്രസി. മൂസ മാസ്റ്റർ, സെക്രട്ടറി ശാഹുൽ ഹമീദ്, പഞ്ചായത്ത്‌ യൂത്ത് ലീഗ് വൈസ് പ്രസി. ഷറഫുദ്ദിൻ യൂത്ത് ലീഗ് ജില്ലാ കായൻസിലർ ഇബ്രാഹിം മറ്റു യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുത്തു.

NO COMMENTS