മതമല്ല മനുഷ്യത്വമാണ് വലുതെന്ന് തെളിയിച്ചു – ഹിന്ദു സഹോദരങ്ങളുടെ ശവമഞ്ചം ചുമന്ന്‌ മുസ്ലിം സഹോദരങ്ങൾ

111

മുംബൈ : ബംഗാളിലെ മാല്‍ഡയില്‍ മരിച്ച 90കാരനായ ബിനയ് സഹ യുടെ വീട് മുസ്ലിം ഭൂരിപക്ഷമേഖലയിലാണ്. 100 വീടുകളില്‍ ഏക ഹിന്ദു കുടുംബം. മുംബൈയിലെ ബാന്ദ്രയില്‍ മരിച്ച 68കാരന്റെ സംസ്കാരചടങ്ങിലും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കോവിഡ് ഭീതിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

“രാം നാം സത്യ ഹേ…’ഉത്തരേന്ത്യയില്‍ ഹിന്ദു ആചാരപ്രകാരം ശവമഞ്ചം ചുമന്നുപോകുന്നവര്‍ ചൊല്ലുന്നതാണിത്. മുംബൈയിലെ ബാന്ദ്രയിലും പശ്ചിമ ബംഗാളിലെ മാല്‍ഡയിലും കഴിഞ്ഞ ദിവസം നടന്ന രണ്ട് ശവസംസ്കാര ചടങ്ങി ല്‍ പതിവു തെറ്റാതെ ഈ മന്ത്രം ഉരുവിട്ടു. എന്നാല്‍, പതിവിന് വിപരീതമായി മുസ്ലിങ്ങളാണ് മന്ത്രം ഉരുവിട്ടതെന്നു മാത്രം.

കോവിഡ് ഭീതിയില്‍ ബന്ധുക്കള്‍ക്ക് വരാന്‍ കഴിയാത്തതോടെ അയല്‍ക്കാരായ മുസ്ലിം വിഭാഗക്കാര്‍ സഹായത്തിനെത്തുകയായിരുന്നു. ഹിന്ദു ആചാരങ്ങളോടെ അവര്‍ സംസ്കാരം നടത്തി. ഇവര്‍ക്കും സഹായമായത് അയല്‍ക്കാരായ മുസ്ലിങ്ങള്‍. മതമല്ല മനുഷ്യത്വമാണ് വലുതെന്ന് തെളിയിക്കുകയാണ് ഈ രണ്ട് സംഭവങ്ങളും.

NO COMMENTS