സാര്‍ക് ഉച്ചകോടി ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദുഃഖകരമെന്ന് പാക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്

266

ന്യൂഡല്‍ഹി• സാര്‍ക് ഉച്ചകോടി ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദുഃഖകരമെന്ന് പാക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ദേഷ്യം മാറ്റണം, അല്ലാതെ സമാധാനമുണ്ടാകില്ല. പ്രശ്നങ്ങള്‍ അവസാനിപ്പിച്ചെങ്കില്‍ യുദ്ധം വരെയുണ്ടായേക്കാം. ജന്മദിനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നയതന്ത്രം വിജയിക്കുമെന്ന് കരുതുന്നില്ല.പ്രധാന പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതുപകരം പാക്കിസ്ഥാനെ എല്ലായ്പ്പോഴും കുറ്റപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയുമായുള്ള സമാധാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയിലുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്കുശേഷം മണിക്കൂറുകള്‍ പിന്നിടുമ്ബോള്‍ തന്നെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നു.