സി പി എം നേതാവിനെ വീട്ടില്‍ കയറി വെട്ടി

175

തിരൂര്‍: (www.kvartha.com 06.09.2016) പറവണ്ണയില്‍ സി.പി.എം നേതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. സി പി എം വെട്ടം ലോക്കല്‍ കമ്മിറ്റി അംഗം പുത്തങ്ങാടി അരയന്റെ പുരക്കല്‍ മജീദ് (42)നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.40 ഓളം വരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് മജീദിനെ വീട്ടില്‍ കയറി വെട്ടിയത്. വാള്‍, ഇരുമ്ബ് വടി തുടങ്ങിയ ആയുധങ്ങള്‍ കെണ്ടായിരുന്നു അക്രമം. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം. മകന്‍ സാനു (10) വിനും പരിക്കേറ്റു.
നിലവിളി കേട്ട് ഓടിയെത്തിയ പുത്തന്‍പുരയില്‍ ഇസ്ഹാഖിനെയും അക്രമിസംഘം മര്‍ദിച്ചു.തലക്കും കൈകാലുകള്‍ക്കും വേട്ടേറ്റ മജീദിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മജീദിന്റെ നില ഗുരുതരമാണ്.

NO COMMENTS

LEAVE A REPLY