തിരുവനന്തപുരത്ത് ആര്‍എസ്‌എസ് നേതാവിന് വെട്ടേറ്റു

141

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആര്‍എസ്‌എസ് നേതാവിന് വെട്ടേറ്റു. ജയപ്രകാശ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ആര്‍എസ്‌എസ് തിരുവനന്തപുരം ജില്ലാ സേവാപ്രമുഖ് ആണ് വെട്ടേറ്റ ജയപ്രകാശ്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ശ്രീവരാഹത്ത് വച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ജയപ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് സിപിഎം- ആര്‍എസഎസ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നേതാവിനെ ഇവിടെ വെട്ടേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജയപ്രകാശിന് വെട്ടേറ്റതെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY