ബൈക്കിലെത്തിയ അഞ്ചംഗ സംഘം സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടി

235

പാലക്കാട്: ബൈക്കിലെത്തിയ അഞ്ചംഗ സംഘം സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടി. മൂന്ന് പേര്‍ക്കാണ് വെട്ടേറ്റത്. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30) കാസിമിന്റെ മകന്‍ യൂസുഫ്(31),സുധീഷ്( 28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ബൈക്കില്‍ മാരാകായുധങ്ങളുമായി എത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. രതീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ ശെല്‍വിക്കും പരിക്കേറ്റിട്ടുണ്ട്. രതീഷിന്റെ കൈവിരലുകള്‍ മുറിഞ്ഞ് തൂങ്ങിയ നിലയിലാണ്. അക്രമികളില്‍ ചിലര്‍ മുഖം തൂവാലകൊണ്ട് മറച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം പരുക്കഞ്ചേരിയില്‍ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു ഇതിന്റെ തുടര്‍ച്ചാണ് അക്രമമെന്നാണ് പൊലീസിന്റെ സംശയം. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം. ഏരിയാകമ്മറ്റി ആരോപിച്ചു.

NO COMMENTS

LEAVE A REPLY