കൊച്ചിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ യുവാവ് വെട്ടി

197

കൊച്ചി : കൊച്ചി ഉദയംപേരൂരില്‍ കോളജു വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ യുവാവ് വെട്ടി. ഉദയംപേരൂര്‍ പത്താംമൈല്‍ ഇടമനയില്‍ അന്പിളി (20)നെയാണ് യുവാവ് വെട്ടിയത്. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.ബി കോളജ് വിദ്യാര്‍ത്ഥിനിയായ അന്പിളിയുടെ ശരീരത്തില്‍ അഞ്ചിലേറെ വെട്ടുകള്‍ ഏറ്റിട്ടുണ്ട്. അയല്‍വാസിയായ അമല്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങി. യുവാവ് തന്നെ ശല്യപ്പെടുത്തുന്നതായി പെണ്‍കുട്ടി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പെണ്‍കുട്ടിയുടെ ജീവനെടുക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY