വിവാഹിതയായ കാമുകിയെ കഴുത്തുഞെരിച്ച്‌ കൊല്ലാന്‍ ശ്രമിച്ച്‌ കാമുകന്‍ തൂങ്ങിമരിച്ചു

204

ഗാസിപൂര്‍: വിവാഹിതയായ കാമുകിയെ കഴുത്തുഞെരിച്ച്‌ കൊല്ലാന്‍ ശ്രമിച്ച്‌ കാമുകന്‍ തൂങ്ങിമരിച്ചു. കാമുകി മരിച്ചിട്ടുണ്ടാകുമെന്ന ഉറപ്പിലാണ് കാമുകന്‍ ജീവനൊടുക്കിയത്. 25കാരനായ അജയ് ആണ് തൂങ്ങിമരിച്ചത്.28കാരിയായ കാമുകി താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് വിവരം പോലീസില്‍ അറിയിച്ചത്. അജയ് സീലിംഗ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ട് ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തുമ്ബോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും യുവതിയുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ 6 മാസമായി യുവതിയുമായി അജയ് അടുപ്പത്തിലായിരുന്നു. ഭര്‍ത്താവില്ലാത്ത സമയങ്ങളിലും അജയ് വീട്ടിലെത്താറുണ്ടായിരുന്നു.