വീട്ടമ്മ വെട്ടേറ്റു മരിച്ചു

167

മൂവാറ്റുപുഴ വാഴക്കുളം കാവനയില്‍ വീട്ടമ്മ വെട്ടേറ്റു മരിച്ചു. കോടതി വിധിയിയെ തുടര്‍ന്ന് സ്വത്തു നഷ്ടപ്പെട്ട വൈരാഗ്യത്തിന് ഭര്‍ത്താവ് വെട്ടിക്കൊന്നതായാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. കല്ലൂര്‍കാട് തട്ടാര്‍കുന്നേല്‍ റ്റൂമിയെന്ന വീട്ടമ്മയാണ് വാഴക്കുളം കാവനയിലെ വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ചത്. ഇവരുടെ ഭര്‍ത്താവായിരുന്ന മണിയന്തടം ചക്കുങ്ങല്‍ ജിജി ജേക്കബ്ബ് വാക്കത്തിക്ക് വെട്ടുകയായിരുന്നെന്നാണ് വിവരം. കോടതി വിധിയിലൂടെ സ്വന്തമാക്കിയ ഭൂമിയില്‍ നിന്ന് വാഴക്കുല വെട്ടാന്‍ സഹോദരനോടൊപ്പമാണ് ടൂമി ഇവിടെ എത്തിയത്. വാഴകുല കൊണ്ടുപോകാനായ് സഹോദരന്‍ ചാക്കെടുക്കാന്‍ പോയപ്പോഴെത്തിയ ജിജി വാക്കത്തിയെടുത്ത് വെട്ടുകയായിരുന്നെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. ഗള്‍ഫിലായിരുന്ന ജിജിയുടെ സമ്ബാദ്യമായിരുന്നു ഇവിടുത്തെ രണ്ടേക്കര്‍ അമ്ബത്തെട്ടു സെന്‍റ് സ്ഥലമെന്നും, ദാമ്ബത്യം പിരിഞ്ഞതോടെ നടന്ന കേസില്‍ കോടതി രണ്ടേക്കര്‍ സ്ഥലവും ടൂമിക്കായ് വിധിക്കുകയായിരുന്നെന്നും പറയുന്നു. ഇതില്‍ വൈരാഗ്യം കൊണ്ടിരുന്ന സണ്ണി തക്കം പാത്ത് എത്തി കൊലപാതകം നടത്തുകയായിരുന്നെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

NO COMMENTS

LEAVE A REPLY