ബാര്‍ ഡാന്‍സറായ ഭാര്യയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

190

വിത്തല്‍വാടി: ബാര്‍ ഡാന്‍സറായ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കുത്തി കൊലപ്പെടുത്തി. വിത്തല്‍വാടിയിലെ പ്രശസ്തമായ ഹോട്ടലുകളിലും ബാറിലും ഡാന്‍സറായ ജമീല എന്ന യുവതിയെയാണ് ഭര്‍ത്താവ് രാജേഷ് ഖാന്‍ കൊലപ്പെടുത്തിയത്. നിരവധി പുരുഷന്മാരുമായി തന്‍റെ ഭാര്യയ്ക്കുള്ള ബന്ധമാണ് കൊലചെയ്യാന്‍ കാരണമെന്ന് ഖാന്‍ പോലീസിന് മൊഴി നല്‍കി. കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി സ്യൂട്ട് കേസില്‍ അടച്ച ശേഷം രാജേഷ് മറവ് ചെയ്യാനായി സുഹൃത്തിന്‍റെ സഹായം തേടുകയായിരുന്നു. എന്നാല്‍ സുഹൃത്ത് സംഭവം പോലീസില്‍ അറിയിച്ചു. ഇതോടെ ഒളിവില്‍ പോയ രാജേഷിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനിലൂടെ കണ്ടെത്തുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.