യുവാവിനെ റോഡരികില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

185

മലപ്പുറം• യുവാവിനെ റോഡരികില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ എന്ന ഫൈസല്‍ (30) ആണു കൊല്ലപ്പെട്ടത്. ഫാറൂഖ് നഗര്‍ അങ്ങാടിക്കടുത്ത് റോഡരികില്‍ പുലര്‍ച്ചെ അഞ്ചോടെയാണു മൃതദേഹം കാണപ്പെട്ടത്. ഒരു വര്‍ഷം മുന്‍പ് റിയാദില്‍ വച്ച്‌ ഇസ്ലാം മതം സ്വീകരിച്ചാണ് അനില്‍കുമാര്‍ ഫൈസലായത്. ആറു മാസം മുന്‍പാണു ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയത്. നാളെ പോകാനിരിക്കുകയായിരുന്നു. ബന്ധുക്കളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കൂട്ടിക്കൊണ്ടു വരാന്‍ പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയുമായി ഇറങ്ങിയതായിരുന്നു. കൊലയ്ക്കു പിന്നില്‍ ആരെന്നു വ്യക്തമല്ല. ഫൈസലിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.