പാലക്കാട് ദമ്പതികള്‍ വെട്ടേറ്റു മരിച്ചനിലയില്‍

147

പാലക്കാട്• ശ്രീകൃഷ്ണപുരത്തിനു സമീപം കണ്ണപുരം ചീരപ്പന്‍ വടക്കേക്കര വീട്ടില്‍ രാജന്‍ (ഗോപാലകൃഷ്ണന്‍ -58) ഭാര്യ തങ്കമണി (55) എന്നിവരെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഓടു നീക്കിയ നിലയിലാണ്. മോഷണ ശ്രമത്തിനിടയില്‍ നടന്ന കൊലപാതകമാണോ എന്നു പൊലീസ് സംശയിക്കുന്നു. ഇവര്‍ക്കു രണ്ടു മക്കളുണ്ട്. രണ്ടുപേരും ഗള്‍ഫിലാണ്. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ.എ.ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.