ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു

156

റോത്താസ്: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ ബൈക്കിലെത്തിയ മൂന്നു പേര്‍ വെടിവച്ചുകൊന്നു. ശനിയാഴ്ച പുലര്‍ച്ചെ റോത്താസിലെ ഒരു ചായക്കടയ്ക്കു മുന്നിലാണ് മാധ്യമപ്രവര്‍ത്തനായ ധര്‍മ്മേന്ദ്ര സിംഗിന് വെടിയേറ്റത്. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിലെ ജീവനക്കാരാനായിരുന്നു സിംഗ്. നെഞ്ചില്‍ വെടിയേറ്റ സിംഗിനെ പ്രദേശവാസികള്‍ ഉടന്‍ തന്നെ സസ്റാമിലെ സദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വാരണാസിയിലെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. വാരണാസിയിലേക്കുള്ള യാത്രമധ്യേയാണ് സിംഗ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ദീനയില്‍ ഒരു പ്രദേശിക ചാനല്‍ പ്രവര്‍ത്തകനെ അജ്ഞാത സംഘം വെടിവച്ചുകൊന്നിരുന്നു. നാലു മാസത്തിുനള്ളില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ജൂണില്‍ ഷാജഹാന്‍പുരില്‍ മാധ്യമപ്രവര്‍ത്തകനായ ജിതേന്ദ്ര സിംഗ് വെടിയേറ്റു മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY