മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് കുറ്റകൃത്യം മറച്ചു വയ്ക്കുന്നതിന് 17 ഗ്രാമവാസികളെ കൂടി കൊന്നു

271

ബീജിംഗ്: ചൈനയില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് കുറ്റകൃത്യം മറച്ചു വയ്ക്കുന്നതിന് 17 ഗ്രാമവാസികളെ കൂടി കൊന്നു. തെക്ക് പടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. യാങ് ക്വിംഗ്പേയ് എന്ന യുവാവാണ് മാതാപിതാക്കളെ വകവരുത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.പണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുറ്റകൃത്യം പോലീസ് അറിയാതിരിക്കുന്നതിന് അയല്‍വാസികളായ പതിനേഴ് പേരെക്കൂടി ഇയാള്‍ തുടര്‍ന്ന് കൊലപ്പെടുത്തി. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യ പോലീസിനെ ഉദ്ധരിച്ച്‌ ചൈനീസ് മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.പ്രവിശ്യ തലസ്ഥാനമായ കുമിംഗില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.ഇയാള്‍ അയല്‍വാസികളെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ചൈനയില്‍ സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് ഇത്.