ജോലിക്കാരനെ വെട്ടിക്കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ വീട്ടുടമ അറസ്റ്റില്‍

167

തിരുവനന്തപുരം : വീട്ടുജോലിക്കാരനെ വെട്ടിക്കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കിളിമാനൂര്‍ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടു ജോലിക്കാരനായ രവി എന്നയാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പൊലീസ് പറയുന്നത്: മദ്യംനല്‍കി ബോധം കെടുത്തിയശേഷം മണികണ്ഠന്‍ രവിയെ വെട്ടികൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹം കിണറ്റിലിട്ടു.
ഭാര്യയുമായി രവിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് മണികണ്ഠന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY