കൊല്ലത്ത് മകന്‍ അച്ഛനെ അടിച്ചുകൊന്നു

161

കൊല്ലം : കൊല്ലം ഇരവിപുരത്ത് മകന്‍ അച്ഛനെ അടിച്ചുകൊന്നു. പവിത്രം നഗറില്‍ രാജു ആണ് മകന്‍ അശ്വിന്റെ അടിയേറ്റ് മരിച്ചത്.
മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതാണ് മകനെ പ്രകോപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. സംഭവത്തിൽ അച്ഛനെയും അമ്മയെയും പ്രതി കമ്പിവടികൊണ്ട് അടിച്ചിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ രാജുവിനെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ രാജു മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

NO COMMENTS