ബലാത്സംഗശ്രമം തടഞ്ഞ 19കാരിയെ കാമുകന്‍റെ സുഹൃത്ത് മഴു ഉപയോഗിച്ച്‌ വെട്ടി കൊലപ്പെടുത്തി

186

മുംബൈ: ബലാത്സംഗശ്രമം തടഞ്ഞ 19കാരിയെ കാമുകന്‍റെ സുഹൃത്ത് മഴു ഉപയോഗിച്ച്‌ വെട്ടി കൊലപ്പെടുത്തി. മുംബൈ വിരാര്‍ നഗറില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ അഗര്‍വാളാണ് കാമുകന്‍റെ സുഹൃത്തായ ദീപക് വാംഗ്രിയുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐശ്വര്യയുടെ കാമുകന്‍ സൊഹൈല്‍ ശൈഖിന്‍റെ കൂട്ടുകാരനാണ് ദീപക്.ദീപക് താമസിക്കുന്ന ഫ്ലാറ്റില്‍ ഐശ്വര്യയും സൊഹൈലും ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ടായിരുന്നു. ദീപകും ഭാര്യയും പുറത്തു പോകുന്ന സമയത്താണ് സാധാരണ ഇവര്‍ എത്തുന്നത്. വെള്ളിയാഴ്ച ഐശ്വര്യ വന്നപ്പോള്‍ സൊഹൈല്‍ എത്തിയിട്ടുണ്ടായിരുന്നില്ല. ഫ്ലാറ്റില്‍ ഉണ്ടായിരുന്ന ദീപക് ശാരീരിക ബന്ധത്തിന് ശ്രമിച്ചപ്പോള്‍ ഐശ്വര്യ എതിര്‍ക്കുകയായിരുന്നു.പ്രകോപിതനായ ദീപക് മഴുവെടുത്ത് ഐശ്വര്യയെ വെട്ടുകയായിരുന്നു. ഐശ്വര്യയുടെ ശരീരത്തില്‍ 17 വെട്ടുകള്‍ ഉണ്ട്.കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ദീപകിനെ സൊഹൈലാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തിയത്. പിന്നീട് നാട്ടുകാരെ വിളിച്ചുകൂട്ടി പ്രതിയെ സൊഹൈല്‍ തന്നെ പോലീസില്‍ ഏല്‍പ്പിച്ചു. ഐശ്വര്യയും സൊഹൈലും ബാല്യകാല സുഹൃത്തുക്കളായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരാകാനിരിക്കേയാണ് സംഭവം.