പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ അധ്യാപികയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

177

ന്നൈ: പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ അധ്യാപികയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവാവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അധ്യാപിക ഫ്രാന്‍സിന(24) പിന്നീട് തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച്‌ മരിക്കുകയായിരുന്നു. തൂത്തുക്കുടിയിലെ സെന്റ് പീറ്റേര്‍സ് ചര്‍ച്ചില്‍ രാവിലെ 8.30ഓടുകൂടിയായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. സ്കൂളില്‍ പോകുന്നതിന് മുന്‍പ് പതിവുപോലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയതായിരുന്നു അധ്യാപിക.

പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ പിറകില്‍നിന്നെത്തിയ യുവാവ് കൃഷിയാവശ്യത്തിനുപയോഗിക്കുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നു.
പ്രതി ഉടന്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. കഴുത്തിനും ചുമലിലും ഗുരതരമായ പരിക്കേറ്റ സ്ത്രീയെ സമീപത്തുള്ളവരാണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാനായില്ല. ദൃക്സാക്ഷികളുടെ മൊഴിയും സിസിടിവി ദൃശ്യത്തിലെ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലീസ് പ്രതിയുടെ വീട്ടിലെത്തിയെങ്കിലും അപ്പോഴേക്കും ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു.
ജെ കീജന്‍ എന്നയാളാണ് കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്തത്. അധ്യാപികയെ പ്രതി ആറുമാസത്തോളം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. പ്രണയാഭ്യര്‍ഥന അധ്യാപക നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY