പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റു മരിച്ചു

195

ബെംഗളൂരു: സ്കൂള്‍വാര്‍ഷികത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയുടെ കുത്തേറ്റു മരിച്ചു. ബെംഗളൂരു സ്വദേശി ഹര്‍ഷ (15) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് യെലഹങ്ക സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം നടന്നത്. വാര്‍ഷികത്തിനിടെ വിദ്യാര്‍ഥികള്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷമുണ്ടായി. ഇതിനിടെ എതിര്‍ സംഘത്തിലെ വിദ്യാര്‍ഥി ഹര്‍ഷയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചോരവാര്‍ന്നുകിടന്ന ഹര്‍ഷയെ യെലഹങ്ക സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊലീസ് അഡീഷണല്‍ കമ്മിഷണര്‍ ഹേമന്ദ് നിംബാല്‍ക്കര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. യെലഹങ്ക പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY