ഐഎന്‍ടിയുസി മുന്‍ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

214

മലപ്പുറം: ഐഎന്‍ടിയുസി മുന്‍ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം നിലമ്പൂരില്‍ മുണ്ടമ്പ്രം മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ മുഹമ്മദലിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് മുഹമ്മദലിക്ക് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലെത്തിയ സുഹൃത്തും മുഹമ്മദലിയും തമ്മില്‍ സംസാരത്തിനിടെ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് പ്രകോപിതനായ സുഹൃത്ത് മുഹമ്മദലിയേയും ഭാര്യയേയും വെട്ടുകയുമായിരുന്നു. മുഹമ്മദലിയും സുഹൃത്തും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു . ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് മുഹമ്മദലി മരിച്ചത്.

NO COMMENTS

LEAVE A REPLY