അ​മേ​രി​ക്ക​യി​ല്‍ ഇ​ന്ത്യ​ക്കാ​രനായ എ​ന്‍​ജി​നീ​യ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ചു

212

ക​ൻ​സാ​സ്: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വ എ​ൻ​ജി​നീ​യ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ് കു​ച്ചി​ബോ​ട്‌​ല(32)​യാ​ണ് മ​രി​ച്ച​ത്. സു​ഹ​ത്ത് വാ​റം​ഗ​ൽ സ്വ​ദേ​ശി അ​ലോ​ക് മ​ഡ​സാ​നി​ക്കും (32) വെ​ടി​യേ​റ്റു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ശ്രീ​നി​വാ​സി​നെ​യും അ​ലോ​കി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ്രീ​നി​വാ​സി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. അലോക് മ​ഡ​സാ​നി​യെ ചി​കി​ത്സ​യിലാണ്. ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 7.15 ന് ​ക​ൻ​സാ​സ് ഒ​ലാ​തെ​യി​ലെ ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം.
‘എ​ന്റെ രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തു​പോ​കൂ’ എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് യു​എ​സ് പൗ​ര​നാ​യ മു​ൻ നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാണ് വെ​ടി​വ​ച്ച​ത്. വെ​ടി​വ​യ്പ് ത​ട​ഞ്ഞ യു​എ​സ് പൗ​ര​നാ​യ ഇ​യാ​ൻ ഗ്രി​ല്ലോ​ട്ടി​നും പ​രി​ക്കേ​റ്റു. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. നാവികസേനയിൽ ജോലി ചെയ്തിരുന്നയാളാണ് പുരിൻടൻ. കൊലപാതകക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി ക​ട​ന്നു ക​ള​ഞ്ഞു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. അ​ഞ്ചു മ​ണി​ക്കൂ​റ​ത്തെ തെ​ര​ച്ചി​ലി​നു ശേ​ഷം മി​സോ​റി​യി​ൽ​നി​ന്നും ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഗാർമിൻ കമ്പനിയുടെ ഏവിയേഷൻ സംവിധാനത്തിലാണ് കുച്ചിബോട്‌ലയും മഡസാനിയും ജോലി ചെയ്തിരുന്നത്.2014 ൽ ​ആ​ണ് ശ്രീ​നി​വാ​സ് ഇ​വി​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഭാ​ര്യ സു​ന​യ​ന ദു​മ​ല​യും ഒ​രു ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ ഇ​ന്ത്യ​ൻ എം​ബ​സി ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ൻ​സാ​സി​ലേ​ക്ക് അ​യ​ച്ചു. സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ദുഃഖം രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY