ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശൂരില്‍ ഇന്ന ഹര്‍ത്താല്‍

221

തൃശൂര്‍: ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20)ലാണ് മരിച്ചത്. മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ മിഥുന് ആക്രമണത്തില്‍ പരിക്കേറ്റു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. നിര്‍മ്മലിനേയും കൂട്ടരേയും സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞുപിടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് ബിജെപി പറഞ്ഞു. അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് നിര്‍മ്മലിന് കുത്തേറ്റത്. ഏറെ നാളുകളായി പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. പരിക്കേറ്റ നിര്‍മ്മലിനെ 11.30ഓടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മിഥുന്‍റെ പരിക്ക് ഗുരുതരമാണ്.

NO COMMENTS

LEAVE A REPLY