ഡൽഹിയിൽ ഐടി ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർക്ക് വധശിക്ഷ

164

ന്യൂഡൽഹി ∙ ഐടി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർക്ക് വധശിക്ഷ. ഒരാൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഡൽഹി കോടതിയാണ് അമിത് ശുക്ല, രവി കപൂർ എന്നിവർക്ക് വധശിക്ഷയും ബാൽജീത് മാലിക്കിനു ജീവപര്യന്തം തടവും വിധിച്ചത്.

2009 ലാണ് കേസിനാസ്പദമായ സംഭവം. സൗത്ത് ഡൽഹിയിലെ വസന്ത് വിഹാറിലെ തന്റെ വീട്ടിലേക്ക് ജോലി കഴിഞ്ഞ് മടങ്ങിപ്പോവുകയായിരുന്ന ജിഗിഷയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ഹരിയാനയിലെ സുരാജ്കുണ്ടിൽനിന്നാണ് ജിഗിഷയുടെ മൃതദേഹം കണ്ടെടുത്തത്.

പ്രതികൾ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോവുകയും സ്വർണവും മൊബൈൽ ഫോണും എടിഎം കാർഡും തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. ജിഗിഷയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതിനെ തുടർന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്​.

NO COMMENTS

LEAVE A REPLY