മലയാളി യുവതി ഒമാനില്‍ കുത്തേറ്റു മരിച്ചു

237

മസ്കറ്റ് : തിരുവനന്തപുരം സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ സിന്ധുവിനെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം എന്നു സംശയിക്കുന്നു. സലാലയിലെ ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു സിന്ധു. പ്രതിയെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദമില്‍ അറസ്റ്റിലായ ഇയാള്‍ അറബ് രാജ്യക്കാരനാണെന്നും അനധികൃതമായാണ് ഇയാള്‍ രാജ്യത്ത് എത്തിയതെന്നും പോലീസ് അറിയിച്ചു. സിന്ധുവിന്‍റെ മരണം സലാലയിലെ ഇന്ത്യന്‍ കോണ്‍സില്‍ സ്ഥിരീകരിച്ചു. സിന്ധുവിന്‍റെ കാണാതായ ആഭരണം ഇയാളില്‍നിന്നു കണ്ടെടുത്തതായാണ് സൂചന. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.

NO COMMENTS

LEAVE A REPLY