കണ്ണൂരില്‍ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ തലക്കടിയേറ്റ് മരിച്ച നിലയിൽ

202

കണ്ണൂര്‍: കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാന്‍റിൽ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ തലക്കടിയേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം മംഗലപുരം സ്വദേശി സുനിൽ കുമാറാണ് കൊല്ലപ്പെട്ടത്. തേങ്ങ തോർത്തിൽച്ചുറ്റി തലക്കടിച്ചാണ് കൊലപാതകം. സംഭവത്തിൽ സുനിൽ കുമാറിന്‍റെ സുഹൃത്തുക്കളായ രണ്ട് പേരെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരും സുനിലുമായി നേരത്തെ അടിപിടിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഒരു വർഷമായി കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനാണ് സുനിൽ.

NO COMMENTS

LEAVE A REPLY