മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ കൊലപ്പെടുത്തി

208

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരെല്ലിയില്‍ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തുവെന്ന് ബാലേരി എസ്പി സമീര്‍ സുരേഷ് പറഞ്ഞു. മദ്യലഹരിയിലെത്തിയ പാതിവ് തന്നെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ബലാത്സംഗശ്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അടുക്കളയിലേക്ക് പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ പിതാവ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് സമീപത്തുണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് പിതാവിന്റെ തലയക്കടിച്ചതെന്നും പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. തലയ്‌ക്കേറ്റ മാരക മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് പാതിവ് മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ മാതാവ് സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത് പ്രകാരം അയല്‍ക്കാരില്‍ നിന്നും സഹായം തേടാനും ആംബുലന്‍സ് വിളിച്ച് പിതാവിനെ ആശുപത്രിയിലെത്തിക്കാനും മാതാവ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആംബുലന്‍സിന് വിളിച്ചതില്‍ യാതൊരു വിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുവെങ്കിലും ആരും സഹായത്തിനായെത്തിയില്ല. തുടര്‍ന്ന പുലര്‍ച്ചയോടെ പെണ്‍കുട്ടിയുടെ മാതാവ് എത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കു മരണം സംഭവിച്ചിരുന്നു.

NO COMMENTS

LEAVE A REPLY