ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

153

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.
110 ഹെക്ടര്‍ വനഭൂമി ഇടുക്കിയില്‍ കയ്യേറിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി ഇടുക്കിയിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് (കെ.ഡി.എച്ച്‌) വില്ലേജിലാണ് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറ്റം നടന്നിട്ടുള്ളത്. സഖറിയാസ് വെള്ളൂക്കുന്നേല്‍, സിറില്‍ പി ജേക്കബ് എന്നിവര്‍ വന്‍തോതില്‍ ഭൂമി കൈയ്യേറിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 370 ഹെക്ടറിലേറെ കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയില്‍ 81 ഹെക്ടറാണ് കൈയേറിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 71 ഹെക്ടറും എറണാകുളം ജില്ലയില്‍ 31 ഹെക്ടറും കൈയ്യേറ്റം നടന്നിട്ടുണ്ട്. സര്‍ക്കാരിന്റെ കൈവശമുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഭൂമി കൈയേറ്റം ഇത്തരത്തിലാണ് കൊല്ലം: 11 ഹെക്ടര്‍, പത്തനംതിട്ട: 1.82 ഹെക്ടര്‍, ആലപ്പുഴ: 8 ഹെക്ടര്‍, കോട്ടയം: 8 ഹെക്ടര്‍, പാലക്കാട്: 14 ഹെക്ടര്‍, കോഴിക്കോട്: 5 ഹെക്ടര്‍, കാസര്‍കോട്: 22 ഹെക്ടര്‍. പി.സി ജോര്‍ജ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

NO COMMENTS

LEAVE A REPLY