നാല് കിലോ ചരസ്, 11 കിലോ കഞ്ചാവ് ഒരു കോടി രൂപയുടെ ലഹരിവസ്തുക്കളുമായി ഇവന്റ് മാനേജ്മെന്റ് കമ്ബനി ഉടമ അറസ്റ്റില്‍.

37

മുംബൈ: നാല് കിലോ ചരസ്, 11 കിലോ കഞ്ചാവ് ഒരു കോടി രൂപയുടെ ലഹരിവസ്തുക്കളുമായി ഇവന്റ് മാനേജ്മെന്റ് കമ്ബനി ഉടമ അറസ്റ്റില്‍.നാര്‍കോടിക്സ് ബ്യൂറോ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്. പുതുവത്സര ആഘോഷങ്ങളില്‍ പാര്‍ട്ടികളില്‍ വിതരണം ചെയ്യാനെത്തിച്ച ലഹരി വസ്തുക്കളാണിതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരു കോടി രൂപയുടെ ലഹരിവസ്തുക്കളാണ് പിടികൂടിയത്. മുംബൈ മുലുന്ദ് ചെക്ക് നാകയില്‍ നിന്നാണ് ലഹരിവസ്തുക്കളുമായി ആളെ പിടികൂടിയത്. താനെ സ്വദേശിയായ അഷ്റഫ് മുസ്തഫ ഷായാണ് പിടിയിലായത്. താമസസ്ഥലത്തു നിന്നും മുംബൈയിലേക്കുള്ള വഴിയേയാണ് ഇയാളെ പിടികൂടിയതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അഷ്റഫ് മുസ്തഫയുടെ കയ്യില്‍ നിന്നും നാല് കിലോഗ്രാം ചരസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 11 കിലോ ക‍ഞ്ചാവ് കണ്ടെത്തിയത്. ഡിസംബര്‍ മുപ്പത്തിയൊന്നിന് പാര്‍ട്ടികളില്‍ വിതരണം ചെയ്യാനായി ജമ്മു കശ്മീരില്‍ നിന്ന് എത്തിച്ചതാണ് ലഹരിവസ്തുക്കളെന്ന് അഷ്റഫ് മുസ്തഫ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

മുംബൈയിലെ ലഹരി വസ്തു വിതരണക്കാരുമായും വില്‍പ്പനക്കാരുമായും ബന്ധമുള്ളയാളാണ് മുസ്തഫ. വര്‍ഷങ്ങളായി ഇയാള്‍ ലഹരി വില്‍പ്പന നടത്തി വരികയാണെന്നും എന്‍സിബി അറിയിച്ചു. മുംബൈയില്‍ എവിടെയൊക്കെയാണ് പാര്‍ട്ടികള്‍ നടത്തുന്നതെന്നും ആര്‍ക്കൊക്കെയാണ് വിതരണം ചെയ്യുന്നതെന്നും ഇയാളെ ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍സിബി.

അഷ്റഫ് മുസ്തഫയുടെ ഫോണ്‍ രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

NO COMMENTS