ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ട്രെയിനര്‍ മരിച്ച നിലയില്‍

220

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബര കളിക്കുന്ന ടീമിന്റെ ട്രെയിനര്‍ മരിച്ച നിലയില്‍. ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ട്രെയിനറാണ് രാജേഷ് സാവന്ത് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഇന്ത്യ വിജയിച്ച സന്നാഹമത്സരത്തിനുശേഷം മുറിയില്‍ ഉറങ്ങാന്‍ പോയതായിരുന്നു രാജേഷ്. ടീം പരിശീലനത്തില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഹോട്ടല്‍മുറിയില്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഉടനെ ബോംബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഇറാനി ട്രോഫി നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെയും ട്രെയിനറായിരുന്നു രാജേഷ് സാവന്ത്. ലാല്‍ചന്ദ് രാജ്പുതിനാപ്പം അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY