റെയില്‍വേട്രാക്കില്‍ സ്യൂട്ട്കേസിനുള്ളിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തി

210

മുംബൈ : ലോക്മാന്യതിലക് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേട്രാക്കില്‍ സ്യൂട്ട്കേസിനുള്ളിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസ് തുറന്ന നിലയിലായിരുന്നു. പെട്ടിക്കുള്ളില്‍ ചുവന്ന സാരിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച്ച വൈകുന്നേരം സമീപവാസിയാണ് പെട്ടിക്കുള്ളില്‍ മൃതദേഹം ആദ്യം കാണുന്നത് . ഉടന്‍ തന്നെ തിലക് പോലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍സല്‍ വകുപ്പിന് സമീപത്താണ് പെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. കുട്ടിക്ക് ഏതാണ്ട് പത്ത് വയസ്സ് പ്രായം വരും. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.കുട്ടിയെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം അഴുകിത്തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് തന്നെ മരണം സംഭവിച്ചിട്ട് 48 മണിക്കൂറായിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. കുട്ടി ആരാണെന്ന അന്വേഷണം നടക്കുകയാണ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

NO COMMENTS

LEAVE A REPLY