മുംബൈയിലെ തട്ടുകടകള്‍ വെളിപ്പെടുത്തിയത് 50 കോടിയുടെ കള്ളപ്പണം

168

മുംബൈ: മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും തട്ടുകടകള്‍ വെളിപ്പെടുത്തിയത് 50 കോടി.
പണമായും ആസ്തിയുമായാണ് ഇത്രയും തുക വെളിപ്പെടുത്തിയത്. ഇതുപ്രകാരം മൊത്തം 22.5 കോടി രൂപ ഇവര്‍ നികുതി അടച്ചു.മുംബൈയിലെ റോഡിന്റെ വശങ്ങളിലായി പ്രവര്‍ത്തിക്കുന്ന 200 തട്ടുകടകളില്‍ ആദായ നികുതി വകുപ്പ് റെഡ് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറായി പലരും രംഗത്തുവന്നത്.
താനെയിലെ പ്രശസ്തമായ വടാ പാവ് സെന്റര്‍, ഗട്ട്കോപ്പറിലെ ദോശ സെന്റര്‍, അന്ധേരിയിലെ സാന്‍ഡ് വിച്ച്‌ സെന്റര്‍, ദക്ഷിണ മുംബൈയിലെ ജലേബിവാല തുടങ്ങിയവിടങ്ങളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തിയത്.
ഗാട്ട്കോപ്പറിലെ ജ്യൂസ് സെന്റര്‍ ഉടമ പണമായും വസ്തുവായും അഞ്ച് കോടിയുടെ സ്വത്താണ് വെളിപ്പെടുത്തിയത്. 25 ലക്ഷം മുതല്‍ രണ്ട് കോടി വരെ വെളിപ്പെടുത്തിയവരും ഇവരുടെ ഇടയിലുണ്ട്.പദ്ധതി പ്രകാരം വ്യാഴാഴ്ച വൈകീട്ട് വരെ 40,000 കോടിയോളം രൂപയുടെ ആസ്തികളാണ് വെളിപ്പെടുത്തിയതെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു.മുംബൈ, താനെ, ന്യൂ മുംബൈ എന്നിവിടങ്ങളില്‍മാത്രം 5000 കോടിയോളം വരുന്ന ആസ്തികളാണ് വെളിപ്പെടുത്തിയത്.അനധികൃതമായി സമ്ബാദിച്ച സ്വത്ത് വെളിപ്പെടുത്താനുള്ള സമയപരിധി സപ്തംബര്‍ 30നാണ് അവസാനിച്ചത്.

NO COMMENTS

LEAVE A REPLY