മുംബൈയിൽ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന്‍ മരണം

181

മുംബൈ: ഭിണ്ടി ബസാറില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന്‍ മരണം. നിരവധിപ്പേര്‍ കുടങ്ങിയതായി സംശയം. ഇന്ന് രാവിലെ 8.42 നാണ് അപകടം നടന്നത്. മൗലാന ഷൗക്കത്ത് അലി റോഡിലുള്ള അര്‍സിവാല എന്ന കെട്ടിടമാണ് തകര്‍ന്നത്. രണ്ടു ദിവസം മുമ്പ് ​ മുംബൈയിലുണ്ടായ ശക്​തമായ പേമാരി കെട്ടിടത്തിന്​ നാശനഷ്ടമുണ്ടാക്കിയെന്നാണ്​ കരുതുന്നത്​. ഇതില്‍ ഏകദേശം 24 പേര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഏത്ര പേരുണ്ടായിരുന്നുവെന്നതിനെ കുറിച്ച് വിവരങ്ങളില്ല. 10 യൂണിറ്റ് അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

NO COMMENTS