മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

198

മുംബൈ: മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ മുംബൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. താനെ – കല്യാണ്‍ റൂട്ടിലാണ് ചൊവ്വാഴ്ച രാത്രി 11.30 മുതല്‍ ട്രെയിന്‍ ഓടി തുടങ്ങിയത്. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല. അതേസമയം, അടുത്ത 48 മണിക്കൂര്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ ജനങ്ങള്‍ വീടിനു വെളിയില്‍ ഇറങ്ങാവൂയെന്ന് മുംബൈ കോര്‍പറേഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

NO COMMENTS