ക്ഷേ​ത്ര​ത്തി​ന് സമീപം മാം​സം ക​ഴി​ച്ചു ;യു​വാ​വി​നെ ത​ല്ലി കൊ​ന്നു

9

ല​ക്നോ: ക്ഷേ​ത്ര​ത്തി​ന് സമീപത്ത് മാം​സം ക​ഴി​ച്ചു​വെ​ന്നാ​രോ​പി​ച്ച്‌ യു​വാ​വി​നെ ത​ല്ലി കൊ​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലാണ് വീണ്ടും ക്രൂരത .മീ​റ​റ്റ് സ്വ​ദേ​ശി​യും ക്ഷേ​ത്ര​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​മാ​യ പ്ര​വീ​ണ്‍ സെ​യ്നി(22) എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​വീ​ണും സു​ഹൃ​ത്തു​ക​ളും ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ്ഥ​ല​ത്തെ​ത്തി​യ ആ​ക്ര​മി​ക​ള്‍ ഇ​ത് ചോ​ദ്യം ചെ​യ്ത് ഇ​രു​മ്ബ് ദ​ണ്ഡു​ക​ളും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച്‌ ഇ​വ​രെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ള്‍ മ​ദ്യ​പി​ച്ചി​രുന്നു . പോ​ലീ​സ് വിശദമാക്കി .സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. റൊ​ട്ടി​യും സോ​യാ​ബീ​നും ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന യു​വാ​വി​നെ​യാ​ണ് മൂ​വ​ര്‍ സം​ഘം മര്‍ദ്ദിച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി .

NO COMMENTS