4157 ഹൈടെക് സ്‌കൂളുകൾക്ക് മൾട്ടിഫംഗ്ഷൻ പ്രിന്റർ വിതരണം തുടങ്ങി

167

തിരുവനന്തപുരം : ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്‌ക്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കുള്ള മൾട്ടി ഫംഗ്ഷൻ പ്രിന്ററുകളുടെ വിതരണം ആരംഭിച്ചു. വിദ്യാലയങ്ങളുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ 4157 മൾട്ടിഫംഗ്ഷൻ പ്രിന്ററുകളാണ് ഇപ്പോൾ വിതരണത്തിന് സജ്ജമായിട്ടുള്ളത്.

പ്രിന്റർ വിദ്യാലയങ്ങളുടെ പൊതു ആവശ്യങ്ങൾക്കും വിദ്യാഭ്യാസാവശ്യങ്ങൾക്കും മാത്രമെ ഉപയോഗിക്കുന്നുള്ളൂ എന്ന് പ്രഥമാധ്യാപകർ ഉറപ്പ് വരുത്തണം. ഐ.ടി. ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കാത്തപക്ഷവും ദുരുപയോഗം ചെയ്താലും സർക്കാർ ഉത്തരവിൽ നിഷ്‌കർഷിക്കുന്ന പ്രകാരം അവ തിരിച്ചെടുക്കും.

സ്‌കൂളുകൾക്ക് വിതരണം ചെയ്യുന്ന മൾട്ടിഫംഗ്ഷൻ പ്രിന്ററിന് അഞ്ച് വർഷത്തെ ഓൺസൈറ്റ് വാറണ്ടിയുണ്ട്. അതിനാൽ ഉപകരണത്തിന് കേടുപാട് സംഭവിച്ചാൽ kite.kerala.gov.in/support എന്ന വെബ്‌സൈറ്റിൽ ഉടൻതന്നെ പരാതി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിന് ഏതെങ്കിലും വിധത്തിൽ പ്രയാസം നേരിട്ടാൽ 1800 425 6200 എന്ന ടോൾഫ്രീ നമ്പരിൽ അറിയിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ അതത് സ്‌കൂളുകൾ സ്വീകരിക്കണം.

ഉപയോഗ നിർദേശങ്ങൾ അടങ്ങിയ സർക്കുലറുകൾ, സ്‌കൂളുകളുടെ ലിസ്റ്റ്, വീഡിയോ ട്യൂട്ടോറിയൽ എന്നിവ www.kite.kerala.gov.in ൽ ലഭ്യമാണ്.

NO COMMENTS