ഒ രാജഗോപാലും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

18

തിരുവനന്തപുരം: കോലീബി സഖ്യത്തെക്കുറിച്ചുള്ളത് വിലകുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങളാണെന്നും ഒ രാജഗോപാലും സിപിഐ എമ്മും തമ്മിലുള്ള ധാരണയെക്കുറിച്ച്‌ താന്‍ പറയേണ്ട ആവശ്യമില്ലല്ലോയെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അനുകൂലിച്ച്‌ രാജഗോപാല്‍ വോട്ടുചെയ്തത് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ന്റെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ് പിന്തുണയോടെയാണ് മത്സരിച്ചതെന്ന ഒ രാജഗോപാലിന്റെ പ്രസ്താവനയോട് പ്രതികരിച്ചു കൊണ്ടായിരുന്നു മുല്ലപ്പള്ളി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

ശ്രീരാമകൃഷ്ണന് വോട്ടുചെയ്ത നിമിഷം മുതല്‍തന്നെ സിപിഐഎമ്മും രാജഗോപാലും തമ്മിലുള്ള അന്തര്‍ധാര തങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണെന്ന് മുല്ലപ്പള്ളി പറയുന്നു. എന്നിട്ട് സ്പീക്കറുടെ പേരില്‍ രാമനും കൃഷ്ണനുമുണ്ടെന്നാണ് രാജഗോപാല്‍ വിശദീകരിച്ചത്. സ്പീക്കര്‍ക്ക് അനുകൂലമായി വോട്ടുചെയ്യുക എന്നിട്ട് അതിന് മതപരമാന മാനം നല്‍കി ന്യായീകരിക്കുക എന്നതാണ് രാജഗോപാല്‍ ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.ശബരിമല വിഷയം മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

NO COMMENTS