മുല്ലക്കൽ ചിറപ്പ്: പൊതുമരാമത്ത് വകുപ്പ് കടകൾ ലേലത്തിന് നൽകും;നടപടികൾ തുടങ്ങി

112

ആലപ്പുഴ: ഇക്കൊല്ലത്തെ മുല്ലക്കൽ ചിറപ്പ് മഹോത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് താത്കാലിക കടകൾ ലേലത്തിൽ ലഭ്യമാക്കുന്നു.പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ താത്കാലിക കടകൾ നടത്താനുള്ള ലേലം ഡിസംബർ നാലിനു ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഓഫീസിൽ നടത്തും. ഹൈക്കോടതി നിർദേശ പ്രകാരം കടകൾ ലേലം ചെയ്യാനുള്ള അവകാശം പൊതുമരാമത്ത് വകുപ്പിൽ നിക്ഷിപ്‌തമാണ്.

ലേല നടപടികൾ തികച്ചും സുതാര്യമായിട്ടാകും നടത്തുകയെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.ഡിസംബർ 15 മുതൽ 31വരെ ദിവസങ്ങളിലേക്ക് പ്രത്യേകം അടയാളപ്പെടുത്തിയ 82 സ്ഥല ങ്ങളിൽ കടകൾ വയ്ക്കാനുള്ള അവകാശമാണ് ലേലം ചെയ്യുന്നത്.

റോഡിലെ മാലിന്യങ്ങൾ പൂർണമായും നീക്കേണ്ട ചുമതല കടകൾ ഏറ്റെടുക്കുന്ന കരാറുകാരുടേതായിരിക്കും. മാലി ന്യങ്ങൾ നീക്കാത്തപക്ഷം ലേലം ഏറ്റെടുക്കുന്ന കടക്കാരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിൽനിന്നും അതിനുള്ള ചെലവ് ഈടാക്കുന്നതാണ്.പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ കടകൾ സ്ഥാപിക്കുന്ന വർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

NO COMMENTS