ഷിബിന്‍ വധം: കോടതി വെറുതെവിട്ട ലീഗ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചു

227

കോഴിക്കോട് ∙ നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്‌ലം വെട്ടേറ്റുമരിച്ചു. ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് അസ്‌ലമിനു വെട്ടേറ്റത്. കൈയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ അസ്‌ലമിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വടകരയിൽനിന്നു നാദാപുരത്തേക്കു ബൈക്കിൽ പോകുമ്പോൾ ബൈക്കിലെത്തിയ സംഘമാണ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജൂണിലാണ് ഷിബിൻ വധക്കേസിലെ 17 പ്രതികളെ മാറാട് പ്രത്യേക കോടതി വെറുതെവിട്ടത്. കേസിൽ മൂന്നാം പ്രതിയായിരുന്നു അസ്‌ലം.

NO COMMENTS

LEAVE A REPLY